കയര്‍മേഖലയുടെ നൂതന ആശയങ്ങളെയും ഉത്പന്നങ്ങളെയും ലോകമെമ്പാടും പരിചയപ്പെടുത്തുകയും കയര്‍ തൊഴിലാളികളുടെയും കയര്‍ രംഗത്തിന്‍റെയും
ഭാവിയെ വിപുലീകരിക്കുകയും ചെയ്യുന്നതിന് നാഷ്ണല്‍ കയര്‍ റിസര്‍ച്ച് ആന്‍റ്
മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച ആശയങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധേയമാകുന്നു.
മുന്‍വര്‍ഷങ്ങളില്‍നിന്ന്‍ തികച്ചും വ്യത്യസ്തമായ ആശയങ്ങളും ഉല്‍പ്പന്നങ്ങളുമാണ്
എന്‍.സി.ആര്‍.എം.ഐ കയര്‍ കേരള 2014 ലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യസഹായം
ഇല്ലാതെ ചകിരിയില്‍ നിന്ന്‍ മികച്ച നിലവാരമുള്ള നാരുകളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയും
പ്രവര്‍ത്തനശേഷിയും പ്രധാനം ചെയ്യുന്ന തരത്തിലാണ് പുതിയ സാങ്കേതിക വിദ്യ
പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
ചകിരിനാര് വേര്‍ത്തിരിക്കല്‍ യന്ത്രം FEE 6.0C2 ഫൈബര്‍ എക്സ്ട്രാക്ഷന്‍ മഷീന്‍
തൊണ്ടില്‍നിന്നും ചകിരി നാരിനെ പൂര്‍ണമായും ഗുണനിലവാരത്തോടെ അടര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ്
നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ നിന്ന്‍ കയര്‍ തൊഴിലാളികളുടെ അധ്വാനഭാരത്തെ കുറയ്കുകയും
കൂടുതല്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പികുക, ഇതിലൂടെ കയര്‍ വ്യവസായരംഗത്ത് പുതിയ
അധ്യായം അരംഭിക്കുകയുമാണ്.
കയര്‍ ഉല്‍പ്പാദനരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല എന്‍.സി.ആര്‍.എം.ഐ യുടെ പ്രവര്‍ത്തനങ്ങള്‍
.പുതിയ സാങ്കേതിക വിദ്യകള്‍ നാച്ചുറല്‍ ഫൈബര്‍, കയറുമായി ബന്ധിപ്പിച്ച്
ശബ്ദരംഗത്തേക്ക് കല്‍വൈപ്പ് നടത്തിയിരിക്കുകയാണ്. ഇന്‍സ്റ്റിട്യുട്ട് ഓഫ് ഇന്ത്യന്‍
ഇന്‍ടീരിയര്‍ ഡിസൈന്‍ (ഐ.ഐ.ഐ.ഡി) നുമായി ഒത്തുചേര്‍നാണ് ഈ സംരംഭത്തിന്
തുടക്കമിട്ടിരിക്കുന്നത്. ശബ്ദ തീവ്രദയെ കുറക്കുവാന്‍ ചകിരി നാരിന് സാധിക്കും എന്ന
ആശയമാണ് ഈ രംഗത്ത് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ സാധ്യധകളെ ജനങ്ങള്‍ക്ക്
പരിചയപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും കയര്‍ കേരള 2014 അവസരം
ഒരിക്കിയിരിക്കുന്നു .
No comments:
Post a Comment