Monday, 3 February 2014

Coir Kerala 2014 - Buyers Sellers Meet



കയര്‍ വിപണന മേഖലയില്‍ പുത്തന്‍ ഉണര്‍വ്

തങ്കനാരുകൊണ്ട് തങ്കപ്രഭ സൃഷ്ട്ടിക്കുന്ന കിഴക്കിന്‍റെ വെനീസിലെ തൊഴിലാളികള്‍ക്ക്പുതിയ ശ്രിംഗലതുറന്ന്‍ ബൈയേര്‍സ് സെല്ലേര്‍സ് മീറ്റ്‌.
കയര്‍ കേരള 2014 ന്‍റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ റമധയില്‍നടന്ന 
 ബൈയേര്‍സ് സെല്ലേര്‍സ് മീറ്റ്‌. ബഹുമാനപെട്ട റവന്യൂ &കയര്‍ മന്ത്രി ശ്രീ.അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്തു.കയര്‍ ഉല്‍പ്പന്നങ്ങളെ ലോകവിപണിയില്‍ പരിചയപെടുത്തുവാനും വിപണനത്തിന്‍റെ പുതിയ സധ്യതകള്‍ തുറന്ന്‍കാട്ടാനും ഇതിലൂടെ സാദിച്ചു.48 രാജ്യങ്ങലില്‍ നിന്ന് ഇരുനൂറോളം പ്രധിനിധികള്‍ പങ്കെടുത്ത ബൈയേര്‍സ് സെല്ലേര്‍സ് മീറ്റില്‍ നൂറോളം കയര്‍ ഉല്പാദന സഹകരണ സംഘങ്ങളും, ചെറുകിട സംരംഭകരും പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം 100 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചുവെങ്കില്‍ ഇത്തവണ 150 കോടി രൂപയുടെ വിറ്റ്‌വരവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
കയര്‍ ഉല്‍പ്പന്നങ്ങളുടെ അഭ്യന്തര ഉല്‍പ്പാദനം കൂട്ടുകയും ഇതുവഴി കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയുമാണ് കയര്‍ കേരള 2014 ലക്ഷ്യമിടുന്നത്. കയര്‍ ഉല്പാധകരുമായ് നേരിട്ട് സംസാരിക്കുകയും അവരുടെ ഉല്‍പന്നവും, ഉല്‍പാദനവും നേരിട്ടു വീക്ഷിച്ച് വ്യാപാരം നടത്തുന്നതിലൂടെ ഇടനിലകാരുടെ ആവശ്യമില്ലാതെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാകും.
കഴിഞ്ഞ വര്‍ഷത്തിലെ കയര്‍ കേരള ബൈയേര്‍സ് സെല്ലേര്‍സ് മീറ്റിനുശേഷം ആലപ്പുഴയിലെ രണ്ട് കയര്‍ സഹകരണ സംഘങ്ങള്‍ അവരുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്തു. ഇത്തവണത്തെ കയര്‍ കേരളക്കുശേഷം അധികം ചെറുകിട സംരംഭകര്‍ കയര്‍ കയറ്റു മതിയില്‍ മുമ്പോട്ടു വരുമെന്നാണ് പ്രതീക്ഷ ഇതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകളും അധിക വരുമാനവും തൊഴിലാളികള്‍ക്ക് ലഭിക്കും ഇതിലൂടെ കൂടുതല്‍ സംരംഭകര്‍ കയര്‍ മേഖലയിലേക്ക് വരുകയും കയര്‍ ഉല്‍പ്പാതന, കയറ്റുമതി രംഗത്ത് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്യും.   

No comments:

Post a Comment