കയര്‍ കേരള 2014; പ്രതീഷകളുമായി കയര്‍ തൊഴിലാളികള്‍
കയര്‍ മേഖലയില്‍
ബാധിച്ചിരിക്കുന്ന പ്രധിസന്ധികളെ തരണം ചെയ്യുന്നതിന് ശ്രീ.അടൂര്‍ പ്രകാശ് ബഹു.റവന്യൂ,കയര്‍ വകുപ്പ് മന്ത്രി, കയര്‍ മേഖലയിലെ
തൊഴിലാളികളുമായിനേരിട്ട് സംവദിച്ചു. കയര്‍ മേഖലയില്‍ തുടരെ തുടരെ ഉണ്ടാകുന്ന
പ്രശ്നങ്ങളെയും പ്രയാസങ്ങളെയും തരണം
ചെയ്യുന്നതിന് നിരന്തരമായി പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്ന
ശ്രീ.അടൂര്‍ പ്രകാശിന്‍റെ ഈ സംവാദം കയര്‍ തൊഴില്‍ മേഖലക്കും കയര്‍ തൊഴിലാളിക്കും ആശ്വാസമേകി
കയര്‍ കേരള 2012 മുതല്‍
ശ്രീ.അടൂര്‍ പ്രകാശിന്‍റെ നേതൃത്തത്തില്‍ നടന്നു വരുന്ന ഈ സംരംഭത്തിലൂടെ കയര്‍
തൊഴില്‍ മേഖലയ്ക്ക് വലിയൊരു മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.കയര്‍ തൊഴിലാളികള്‍ക്ക്
നേരിടുന്ന പ്രശ്ന്നങ്ങളെ അവരില്‍നിന്ന്‍ തന്നെ നേരിട്ടറിയുകയും അപ്പോള്‍ തന്നെ
പരിഹാരംകാണുകയു ചെയ്യുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത
കയര്‍ മേഖലയിലെ കടുത്ത
പ്രതിസന്ധി നേരിടുന്ന ചകിരിയുടെ ലഭ്യത കുറവിന് ശ്വാശ്വത പരിഹാരംക്കാണുന്നതിന്ന്‍
വളരെ നല്ല ആശയങ്ങള്‍ തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുകയും അത് മന്ത്രി
സ്വീകരിക്കുകയും ചെയ്തു .
അടിസ്ഥാന സൗകര്യം,
ചകിരിയുടെലഭ്യതക്കൂട്ടല്‍, ഇ.എസ്.ഐ, പി.എഫ് തുടങ്ങി ആനുക്കൂല്യം തൊഴിലാളികള്‍ക്ക്
ലഭ്യമാക്കാന്‍ മന്തി പ്രത്യേകം ശുപാര്‍ശകള്‍ സ്വീകരിക്കികയും. തൊഴില്‍ ചെയ്യാന്‍
സ്ഥലവും,യന്ത്ര സമഗ്രഹികളും തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതികളും അനുവദിച്ചു.
കയര്‍ മേഖലയിലെ പ്രതിസന്ധി
മറികടക്കുന്നതിന്ന്‍ സര്‍കാരും തൊഴിലാളികളും ഒരുപോലെ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍
ഓരോ വീടിലും ഓരോ കയര്‍ ഉല്‍പ്പന്നങ്ങള്‍ എന്ന ആശയം പ്രവര്‍ത്തികമാക്കണമെന്നും
അദ്ദേഹം പറഞ്ഞു.
ശ്രീ റാണി ജോര്‍ജ് IAS
സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രമുഖ രാഷ്ട്രിയ സാംസ്കാരിക പ്രവര്‍ത്തകര്‍
പങ്കെടുത്തു.
No comments:
Post a Comment