Monday, 3 February 2014

Coir Kerala 2014 - Buyers Sellers Meet



കയര്‍ വിപണന മേഖലയില്‍ പുത്തന്‍ ഉണര്‍വ്

തങ്കനാരുകൊണ്ട് തങ്കപ്രഭ സൃഷ്ട്ടിക്കുന്ന കിഴക്കിന്‍റെ വെനീസിലെ തൊഴിലാളികള്‍ക്ക്പുതിയ ശ്രിംഗലതുറന്ന്‍ ബൈയേര്‍സ് സെല്ലേര്‍സ് മീറ്റ്‌.
കയര്‍ കേരള 2014 ന്‍റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ റമധയില്‍നടന്ന 
 ബൈയേര്‍സ് സെല്ലേര്‍സ് മീറ്റ്‌. ബഹുമാനപെട്ട റവന്യൂ &കയര്‍ മന്ത്രി ശ്രീ.അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്തു.കയര്‍ ഉല്‍പ്പന്നങ്ങളെ ലോകവിപണിയില്‍ പരിചയപെടുത്തുവാനും വിപണനത്തിന്‍റെ പുതിയ സധ്യതകള്‍ തുറന്ന്‍കാട്ടാനും ഇതിലൂടെ സാദിച്ചു.48 രാജ്യങ്ങലില്‍ നിന്ന് ഇരുനൂറോളം പ്രധിനിധികള്‍ പങ്കെടുത്ത ബൈയേര്‍സ് സെല്ലേര്‍സ് മീറ്റില്‍ നൂറോളം കയര്‍ ഉല്പാദന സഹകരണ സംഘങ്ങളും, ചെറുകിട സംരംഭകരും പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം 100 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചുവെങ്കില്‍ ഇത്തവണ 150 കോടി രൂപയുടെ വിറ്റ്‌വരവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
കയര്‍ ഉല്‍പ്പന്നങ്ങളുടെ അഭ്യന്തര ഉല്‍പ്പാദനം കൂട്ടുകയും ഇതുവഴി കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുകയുമാണ് കയര്‍ കേരള 2014 ലക്ഷ്യമിടുന്നത്. കയര്‍ ഉല്പാധകരുമായ് നേരിട്ട് സംസാരിക്കുകയും അവരുടെ ഉല്‍പന്നവും, ഉല്‍പാദനവും നേരിട്ടു വീക്ഷിച്ച് വ്യാപാരം നടത്തുന്നതിലൂടെ ഇടനിലകാരുടെ ആവശ്യമില്ലാതെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാകും.
കഴിഞ്ഞ വര്‍ഷത്തിലെ കയര്‍ കേരള ബൈയേര്‍സ് സെല്ലേര്‍സ് മീറ്റിനുശേഷം ആലപ്പുഴയിലെ രണ്ട് കയര്‍ സഹകരണ സംഘങ്ങള്‍ അവരുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്തു. ഇത്തവണത്തെ കയര്‍ കേരളക്കുശേഷം അധികം ചെറുകിട സംരംഭകര്‍ കയര്‍ കയറ്റു മതിയില്‍ മുമ്പോട്ടു വരുമെന്നാണ് പ്രതീക്ഷ ഇതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകളും അധിക വരുമാനവും തൊഴിലാളികള്‍ക്ക് ലഭിക്കും ഇതിലൂടെ കൂടുതല്‍ സംരംഭകര്‍ കയര്‍ മേഖലയിലേക്ക് വരുകയും കയര്‍ ഉല്‍പ്പാതന, കയറ്റുമതി രംഗത്ത് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്യും.   

Coir Kerala 2014 : Ensure Possibilities of co operative sector - Sri K.C Venugopal



Ensure Possibilities of co operative sector
Hon’ble Minister for State foe Civil Aviation Sri K.C Venugopal inaugurated the seminar. In his speech he told co-operative societies to come forward.
Sri. A.K Rajan Chairman KCWWFB said in his report that the co-operative sector is lagging in decision making processes and also lack of experts in the field. He also focused on low productivity and non-effective utilization of funds by them.

He requested coir production servicers to move in hand with co-operative societies in order to bring new concepts in the sector and also for the upliftment of the sector.
For the non-availability of raw materials in the market, he put forward some suggestions and also to acknowledge the public about the value of husk, he said.
He also added that for the better co-operation in the sector there should be an effective marketing strategy.
Panel member Sri K.R Bhageerathan, president ACCDB said the gathering that extraction of husk to link with National Employment Service Scheme which will employment opportunities as well as in time delivery of husk.
He also said that the value of husk should be increased to make husk available in the market.
Sri V.S Mani Panel Member said in his speech that we need to overcome the drawbacks happening in the sector.
In interactive session, officers from different parts of Kerala put forward many suggestions to the concerned authority like gibing training to the workers, changes needed in the political system, solutions for the scarcity of raw material and different developmental activities for the sector.
Sri P.V Saseendran special officer thanked the gathering support and their suggestions given for the sector.   

Coir Kerala 2014 : Designs in products can expand the coir market



Designs in products can expand the coir market
Dr. Sajith Gopinath, Lecture Indian Institute of Design said in his presentation that unique ideas can be made to think before putting it into practice. For an innovative idea a systematic study should take place, he added.

He also said, there are different approaches to make designs in the product so there are suitable steps for the coir industry. Among those approaches, product design technique plays a crucial role.
In the session, Panel Chairman Sri C.K Peethambaran, Director of Research KAU told that we need to bring variety in the product along with changes in size, shape and in its look too. He also specified that new generation can bring innovative ideas in order to help coir sector.
Sri. C.N. Manoj in his key note address said that, the failure in the coir sector is due to the miscommunication in different level of organization.
The seminar got very good participation among the gathering. Many of them told presented their ideas and thoughts to top authority of concerned department.
Dr. K. Balan Prof. College of Engineering Trivandrum told in his moderate speech that researchers and scientist are working hard to implement innovative products according to the taste and preference of the customers.
Dr. Jossit Kurian Additional director of Coir Development Board gave vote of thanks for the gathering.

Coir Kerala 2014 - FEE 6.0C2 Fiber Extraction Machine




കയര്‍മേഖലയുടെ നൂതന ആശയങ്ങളെയും ഉത്പന്നങ്ങളെയും ലോകമെമ്പാടും പരിചയപ്പെടുത്തുകയും കയര്‍ തൊഴിലാളികളുടെയും കയര്‍ രംഗത്തിന്‍റെയും ഭാവിയെ വിപുലീകരിക്കുകയും ചെയ്യുന്നതിന് നാഷ്ണല്‍ കയര്‍ റിസര്‍ച്ച് ആന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച ആശയങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധേയമാകുന്നു.

മുന്‍വര്‍ഷങ്ങളില്‍നിന്ന്‍ തികച്ചും വ്യത്യസ്തമായ ആശയങ്ങളും ഉല്‍പ്പന്നങ്ങളുമാണ് എന്‍.സി.ആര്‍.എം.ഐ കയര്‍ കേരള 2014 ലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യസഹായം ഇല്ലാതെ ചകിരിയില്‍ നിന്ന്‍ മികച്ച നിലവാരമുള്ള നാരുകളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയും പ്രവര്‍ത്തനശേഷിയും പ്രധാനം ചെയ്യുന്ന തരത്തിലാണ് പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
ചകിരിനാര് വേര്‍ത്തിരിക്കല്‍ യന്ത്രം FEE 6.0C2 ഫൈബര്‍ എക്സ്ട്രാക്ഷന്‍ മഷീന്‍ തൊണ്ടില്‍നിന്നും ചകിരി നാരിനെ പൂര്‍ണമായും ഗുണനിലവാരത്തോടെ അടര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ നിന്ന്‍ കയര്‍ തൊഴിലാളികളുടെ അധ്വാനഭാരത്തെ കുറയ്കുകയും കൂടുതല്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പികുക, ഇതിലൂടെ കയര്‍ വ്യവസായരംഗത്ത് പുതിയ അധ്യായം അരംഭിക്കുകയുമാണ്.
കയര്‍ ഉല്‍പ്പാദനരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല എന്‍.സി.ആര്‍.എം.ഐ യുടെ പ്രവര്‍ത്തനങ്ങള്‍ .പുതിയ സാങ്കേതിക വിദ്യകള്‍ നാച്ചുറല്‍ ഫൈബര്‍, കയറുമായി ബന്ധിപ്പിച്ച് ശബ്ദരംഗത്തേക്ക് കല്‍വൈപ്പ് നടത്തിയിരിക്കുകയാണ്. ഇന്‍സ്റ്റിട്യുട്ട് ഓഫ് ഇന്ത്യന്‍ ഇന്‍ടീരിയര്‍ ഡിസൈന്‍ (ഐ.ഐ.ഐ.ഡി) നുമായി ഒത്തുചേര്‍നാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ശബ്ദ തീവ്രദയെ കുറക്കുവാന്‍ ചകിരി നാരിന് സാധിക്കും എന്ന ആശയമാണ്‌ ഈ രംഗത്ത് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ സാധ്യധകളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും കയര്‍ കേരള 2014 അവസരം ഒരിക്കിയിരിക്കുന്നു .

Sunday, 2 February 2014

Innovative technology to be implemented soon in Coir sector

Mr. Dilip Tambyrajah Secretary of International Natural Fibres Organisation(INFO) Netherland, in his talk during the international seminar on innovations and marketing in coir sector of Coir Kerala 2014, said that the objective of the coir industry across the world is to improve the income of fiber producers and also the profit earning of the industry.  He says that coir market need to focus on JACKS (Jute, Baca, Coir, Konaf and Bisal) and its logical instrument are identified by INFO.

He also added that to make this industry profitable, challenges lies in both sector public and private and other non-governmental organization like NGO’s. He added crises in the coir industry is due to different factors like economic fall down, water scarcity, converging technology, changes in economic policies and political system across the world and its governance and even social trends happening in the world.

The important innovation can be done in two ways; one is technological innovation and also social innovation. Among the two, social innovation will be most effective to be implemented in the sector. Implementation of particular innovative technique will help to improve the exchange their ideas through communication, knowledge, proper management plans and policies, effective HR work etc., he said

Sri S.S Gupta IAS, Handicraft Development Commissioner told in his key note address that the need for Handicraft products has received good feedback in the international market.

നാഷ്ണല്‍ കയര്‍ റിസര്‍ച്ച് ആന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ( NCRMI ) അവതരിപ്പിച്ച ആശയങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധേയമാകുന്നു.

കയര്‍മേഖലയുടെ നൂതന ആശയങ്ങളെയും ഉത്പന്നങ്ങളെയും ലോകമെമ്പാടും പരിചയപ്പെടുത്തുകയും കയര്‍ തൊഴിലാളികളുടെയും കയര്‍ രംഗത്തിന്‍റെയും ഭാവിയെ വിപുലീകരിക്കുകയും ചെയ്യുന്നതിന് നാഷ്ണല്‍ കയര്‍ റിസര്‍ച്ച് ആന്‍റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച ആശയങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധേയമാകുന്നു.

മുന്‍വര്‍ഷങ്ങളില്‍നിന്ന്‍ തികച്ചും വ്യത്യസ്തമായ ആശയങ്ങളും ഉല്‍പ്പന്നങ്ങളുമാണ് എന്‍.സി.ആര്‍.എം.ഐ കയര്‍ കേരള 2014 ലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യസഹായം ഇല്ലാതെ ചകിരിയില്‍ നിന്ന്‍ മികച്ച നിലവാരമുള്ള നാരുകളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയും പ്രവര്‍ത്തനശേഷിയും പ്രധാനം ചെയ്യുന്ന തരത്തിലാണ് പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

ചകിരിനാര് വേര്‍ത്തിരിക്കല്‍ യന്ത്രം FEE 6.0C2 ഫൈബര്‍ എക്സ്ട്രാക്ഷന്‍ മഷീന്‍ തൊണ്ടില്‍നിന്നും ചകിരി നാരിനെ പൂര്‍ണമായും ഗുണനിലവാരത്തോടെ അടര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ നിന്ന്‍ കയര്‍ തൊഴിലാളികളുടെ അധ്വാനഭാരത്തെ കുറയ്കുകയും കൂടുതല്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പികുക, ഇതിലൂടെ കയര്‍ വ്യവസായരംഗത്ത് പുതിയ അധ്യായം അരംഭിക്കുകയുമാണ്.

കയര്‍ ഉല്‍പ്പാദനരംഗത്ത് മാത്രം ഒതുങ്ങുന്നതല്ല എന്‍.സി.ആര്‍.എം.ഐ യുടെ പ്രവര്‍ത്തനങ്ങള്‍ .പുതിയ സാങ്കേതിക വിദ്യകള്‍ നാച്ചുറല്‍ ഫൈബര്‍, കയറുമായി ബന്ധിപ്പിച്ച് ശബ്ദരംഗത്തേക്ക് കല്‍വൈപ്പ് നടത്തിയിരിക്കുകയാണ്. ഇന്‍സ്റ്റിട്യുട്ട് ഓഫ് ഇന്ത്യന്‍ ഇന്‍ടീരിയര്‍ ഡിസൈന്‍ (ഐ.ഐ.ഐ.ഡി) നുമായി ഒത്തുചേര്‍നാണ് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ശബ്ദ തീവ്രദയെ കുറക്കുവാന്‍ ചകിരി നാരിന് സാധിക്കും എന്ന ആശയമാണ്‌ ഈ രംഗത്ത് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ സാധ്യധകളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും കയര്‍ കേരള 2014 അവസരം ഒരിക്കിയിരിക്കുന്നു .

ഉല്‍പന്നവൈവിധ്യവല്‍ക്കരണവും വിപണി വിപുലീകരണവുമായി കയര്‍ഫെഡ്

വിപണി വിപുലപ്പെടുത്തുന്നതിനായി കയര്‍ഫെഡ് കേരളത്തിനു വെളിയില്‍ കൂടുതല്‍ വില്‍പ്പന ശാലകള്‍ തുറക്കാനും പുതിയ ഏജന്റുമാരെ നിയമിക്കാനും തീരുമാനിച്ചു. നിദ്രാവിഹീനര്‍ക്കും പ്രായം ചെന്നവര്‍ക്കും സുഖകരമായ ഉറക്കം പ്രദാനം ചെയ്യുന്ന കിടക്കകളും തടുക്കുകളും ഉള്‍പ്പെടെ നൂതവും വൈവിധ്യമേറിയതുമായ ഉല്‍പന്നങ്ങളുടെ വിപണി വിപുലീകരിക്കുകയാണ് ലക്ഷ്യം.

കയറിന്റെ ഉല്‍പാദനമുള്ള സംസ്ഥാനങ്ങളായ കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളിലും ഏജന്റുമാരെ നിയമിച്ച് കേരളത്തിനുവെളിയില്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്നുകയറുകയാണ് ലക്ഷ്യമിടുന്നതെന്ന് റവന്യു കയര്‍ വകുപ്പു മന്ത്രി ശ്രീ അടൂര്‍ പ്രകാശ് പറഞ്ഞു. കേരളത്തിനു വെളിയില്‍ ഏജന്റുമാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും എത്ര പേരെയാണെന്ന കാര്യം നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 

നിലവില്‍ കയര്‍ഫെഡ് ഇന്ത്യയിലുടനീളം 52 ഷോറൂമുകളും നൂറിലേറെ ചെറുകിടവില്‍പന ശാലകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 152 ഏജന്റുമാരും കയര്‍ഫെഡിനുണ്ട്. ഇതുകൂടാതെ ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിലും ഷോറൂമുകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതുവരെയും വേണ്ടത്ര ഉപയോഗിക്കപ്പെടാത്ത ആഭ്യന്തര വിപണിയെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് കയര്‍ സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ കയറുല്‍പന്നങ്ങള്‍ സംസ്ഥാനത്തിനു വെളിയില്‍ ജനകീയമാക്കുന്നതിനായി കൂടുതല്‍ വില്‍പനശാലകള്‍ തുറക്കുന്നതിനും ഏജന്റുമാരെ നിയമിക്കുന്നതിനുമൊപ്പം റോഡ് ഷോകള്‍ സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.  

കേരളത്തിലെ കയര്‍ സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് ബോഡിയായ കയര്‍ഫെഡ് കയര്‍ കേരള 2014ല്‍ തങ്ങളുടെ ഉല്‍പന്നവൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിന് സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കയര്‍ഫെഡിന്റെ ഇപ്പോഴത്തെ അടിസ്ഥാനസൗകര്യങ്ങളും അടിയുറച്ച വിതരണശൃംഖലയും പരിചയസമ്പന്നമായ ആള്‍ശേഷിയും പ്രവര്‍ത്തന വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതായി മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ശ്രീകുമാര്‍ പറഞ്ഞു. 

കയര്‍ഫെഡിന് നിലവില്‍ റബറൈസ്ഡ് കയര്‍ ഉല്‍പന്നങ്ങളും റബര്‍ ബാക്കിംഗ്, പിവിസി ടഫ്റ്റഡ് യൂണിറ്റുകളും കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള നാല് തൊണ്ടുതല്ലല്‍ കേന്ദ്രങ്ങള്‍ ചികിരിനാരിന്റെ ശേഖരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ നാളികേര വികസന ബോര്‍ഡുമായി നാര് സംഭരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിനു വെളിയില്‍ വിപണി ശക്തിപ്പെടുത്താനായി ചികിരി നാരും ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ വികസിപ്പിച്ചുവരികയാണ്.

നവജാതശിശുക്കള്‍ മുതല്‍ മുതുമുത്തച്ഛന്മാര്‍ വരെ ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ ഉല്‍പന്നങ്ങളുടെ വലിയൊരു നിരയാണ് കയര്‍ഫെഡിന്റെ സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികള്‍ക്കിണങ്ങും വിധത്തില്‍, കയറും ചണവും ഉപയോഗിച്ചുള്ള തടുക്കുകളുടെ വലിയ നിരതന്നെ ഒരുക്കിയിട്ടുണ്ടെന്ന് ഡോ ബി.ശ്രീകുമാര്‍ പറഞ്ഞു. 'മുത്തം കിടക്ക', 'പൊന്നൂഞ്ഞാല്‍', മൃദുവായ തടുക്കുകള്‍, കുട്ടികള്‍ക്കുള്ള കിടക്ക, പിവിസി സ്റ്റഫ്ഡ് മാറ്റുകള്‍ തുടങ്ങിയ വിവിധ ഉല്‍പന്നങ്ങള്‍ വലിയതോതില്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. 

റബറുകൊണ്ടു പൊതിഞ്ഞ ഫോം ബെഡാണ് മുത്തം കിടക്ക. കുട്ടികളെ കുളിപ്പിക്കാനുപയോഗിക്കുന്ന ഇവ കഴുകാവുന്നവയാണ്. മുപ്പിരി കയര്‍ ഉപയോഗിച്ചു നിര്‍മിച്ചിട്ടുള്ളതാണ് പൊന്നൂഞ്ഞാല്‍. ഓണക്കാലത്തും മറ്റും ഊഞ്ഞാല്‍ കെട്ടാനായി ഉപയോഗിക്കുന്നതാണിത്. ഗുണനിലവാരത്താലും ബലത്താലും ഏറെ പ്രശസ്തമാണ് മുപ്പിരി കയര്‍. ഗാഢനിദ്രക്കു സഹായകമായ തരത്തില്‍ കയര്‍ സ്പ്രിംഗുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള കിടക്കകള്‍ പുറംവേദനയും കാല്‍വേദനയും മറ്റും തടയുന്നതിനാല്‍ പ്രായംചെന്നവര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാണ്. ഏറെ സുഖകരമായ കുട്ടികള്‍ക്കുള്ള കിടക്കയും കയര്‍ഫെഡ് സ്റ്റാളിലുണ്ട്. 

മറ്റ് പ്രകൃതിജന്യ നാരുല്‍പന്നങ്ങളില്‍ നിന്നും മറ്റുമുള്ള മല്‍സരത്തെ ഫലപ്രദമായി നേരിടാന്‍ ഉല്‍പന്ന വൈവിധ്യത്തിലൂടെ സാധിക്കുമെന്ന് ഡോ ബി.ശ്രീകുമാര്‍ പറഞ്ഞു. പ്രകൃതിസൗഹൃദപരവും ജൈവീകനാശം സംഭവിക്കുന്നതുമായ ഉല്‍പന്നങ്ങളിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനാണ് കയര്‍ഫെഡ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം കയര്‍ ഉപയോഗിച്ചുള്ള ആഭരണങ്ങളും പൂക്കളും മറ്റും കയര്‍ഫെഡ് അവതരിപ്പിച്ചിരുന്നു. 

കോക്കോഫെര്‍ട്ട്, കോക്കപ്ലസ്, കോക്കോജിയോഫാബ്രിക്, ഡസ്റ്റൗട്ട്, ഡീപ്സ്ലീപ് തുടങ്ങിയ ബ്രാന്‍ഡ് പേരുകളിലാണ് കയര്‍ഫെഡ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കേരളത്തിലെ കയര്‍ സഹകരണസംഘങ്ങള്‍ ഉല്‍പാദിക്കുന്നവയുടെ വിപണന ഏജന്‍സിയും കയര്‍ഫെഡാണ്.